എളേറ്റിൽ: മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹദ് യാ മജ്‍ലിസ് വാർഷികത്തിൽ പ്രമുഖ പണ്ഡിതനും ആത്മീയ പ്രചാരകനുമായ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ പങ്കെടുക്കും. ജനുവരി 29 ന് തിങ്കളാഴ്ച നടക്കുന്ന പ്രാർത്ഥന സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതു സംബന്ധമായി ചേർന്ന യോഗം പി വി അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ കെ ടി ജാഫർ ബാഖവി ഉദ്ഘാടനം ചെയ്തു. ടിപി സലാം മാസ്റ്റർ ബുസ്താനി, കെ പി മുഹമ്മദ് റാസി സഖാഫി, സലീം ലത്തീഫി കെ പ്രസംഗിച്ചു. സി പി ഫസൽ അമീൻ സ്വാഗതവും നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി കെ.ടി ജാഫർ ബാഖവി (ചെയർമാൻ), ഇല്യാസ് തോട്ടത്തിൽ (ജനറൽ കൺവീനർ), അസീസ് സഖാഫി എൻ കെ (ട്രഷറർ), മരക്കാർ ഹാജി ചെറുകര, അൻവർ കച്ചേരികുന്ന് (വൈസ് ചെയർമാൻ,) ജമാൽ മാസ്റ്റർ കെ എം, ടി ഡി മുഹമ്മദ് സാലിഹ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:
ELETTIL NEWS