തിരുവനന്തപുരം: 179 തസ്തികകളിലേക്കുള്ള പിഎസ്‍സി വിജ്ഞാപനം പുറത്തിറങ്ങി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഗ്രേഡ്, എല്‍പി - യുപി സ്കൂള്‍ അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എസ്ഐ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ 179 തസ്തികകളിലാണ് നിയമനം.
എല്‍പി, യുപി സ്കൂള്‍ അധ്യാപകരുടെ ശമ്പള നിരക്ക് 35,600 - 75,400 രൂപയാണ്. 14 ജില്ലകളിലായാണ് നിയമനം. പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ശമ്പള നിരക്ക് 31,100-66,800 രൂപയാണ്.സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ അപേക്ഷിക്കാവുന്ന എസ്ഐ പോസ്റ്റിലേക്ക് 45,600- 95,600 രൂപയാണ് ശമ്പളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദം വേണം. ജനറല്‍ കാറ്റഗറിയില്‍ 36 ആണ് കൂടിയ പ്രായം. 51,400 - 1,10,300 രൂപയാണ് ശമ്പളം.
ഏഴാം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് തസ്തികയിലാണ്. 23,000 - 50,200 രൂപയാണ് ശമ്പളം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായവര്‍ക്ക് മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനുവരി 17 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് എന്നിങ്ങനെ അവസര പെരുമഴയാണ്. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന പിഎസ്‍സി സൈറ്റില്‍ നിന്ന് ലഭിക്കും.
ജനുവരി 31 ആണ് മിക്ക തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റായ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്
Tags:
CAREER