Trending

നെരോത്ത് പ്രാദേശിക പഠനകേന്ദ്രം ഉൽഘാടനം ചെയ്തു.

പൂനൂർ : പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളിൽ പഠന പുരോഗതി ഉയർത്തുന്നതിന് വേണ്ടി രണ്ടാമത് പ്രാദേശിക പഠന കേന്ദ്രം വടക്കെ നെരോത്ത് ആരംഭിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ കെ. ഷൈജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു.

ഖൈറുന്നിസ റഹിം, എ വി മുഹമ്മദ്, കെ അജീഷ്, കെ മുബീന, കെ അബ്ദുസലിം, കെ അബ്ദുൽ ലത്തീഫ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അബ്ദുൾ സലാം വി.എച്ച് എന്നിവർ സംസാരിച്ചു. എഡ്യുകെയർ കൺവീനർ ഡോ. സി പി ബിന്ദു സ്വാഗതവും വി അബ്ദുൾ സലിം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right