കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.
മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നയാളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. വാകേരിയിൽ വെച്ചായിരുന്നു സംഭവം.
പുല്ലരിയാൻ പോയപ്പോഴാണ് കടുവ പ്രജീഷിനെ ആക്രമിച്ചത്. മൃതദേഹത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലാണ്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് പോയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.
Tags:
WAYANAD