മടവൂർ :പരിമിതികൾക്കിടയിലും പരിഭവങ്ങൾ ഇല്ലാതെ പുഞ്ചിരി തൂകി നമ്മോട് സംവദിക്കുന്ന ഭിന്നശേഷിക്കാരെ സ്കൂളിനോട് ചേർത്തു പിടിക്കാൻ മടവൂർ എ യു പി സ്കൂൾ ഭിന്ന ശേഷി ദിനം ആചരിച്ചു.
സമൂഹം നേരിടുന്ന വെല്ലുവിളികൾ ഏറ്റവുമധികം ബാധിക്കുന്നത് ഭിന്നശേഷിക്കാരെയാണ്. ഭിന്നശേഷി സംഗമം ആസിം വെളിവണ്ണ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് ടി കെ അധ്യക്ഷത വഹിച്ചു.
ടി കെ സൈനുദ്ദീൻ, ഫാത്തിമ, പി യാസിഫ്,എ പി വിജയകുമാർ,എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി ഷക്കീല സ്വാഗതവും ഹസ്ന, നന്ദിയും പറഞ്ഞു
Tags:
EDUCATION