Trending

സി.ഉസ്താദ് അനുസ്മരണം:സ്വാഗതസംഘം രൂപീകരണം ഇന്ന്.

എളേറ്റിൽ:സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ആത്മീയ പ്രചാരകനുമായിരുന്ന നെടിയനാട് സി. അബ്ദുറഹ്മാൻ മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം ഡിസംബർ 24 ന് പന്നൂരിൽ നടക്കും.പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഇന്ന് വെള്ളിയാഴ്ച നാലുമണിക്ക് എളേറ്റിൽ മർകസ് വാലിയിൽ നടക്കും.

വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സയ്യിദ് പിജിഎ തങ്ങൾ മദനി, സി അബ്ദുല്ലത്തീഫ് ഫൈസി, ഹാഫിള് അബൂബക്കർ സഖാഫി, അസീസ് സഖാഫി എളേറ്റിൽ, ഫസൽ സഖാഫി നരിക്കുനി, പാലത്ത് അബ്ദുറഹ്മാൻ ഹാജി, പി യുസുഫ് ഹാജി പന്നൂർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right