Trending

അർധവാർഷിക പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം; ടൈം ടേബിൾ ഇനിയുമെത്തിയില്ല

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിള്‍ വൈകുന്നു. ഒരാഴ്ചക്കുള്ളില്‍ തുടങ്ങുന്ന പത്താംതരം വരെയുള്ള പരീക്ഷകളുടെ ടൈംടേബിൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.സ്കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ പതിമൂന്നിന് യുപി, ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങും. പതിനഞ്ചിന് എല്‍പി ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും.എന്നാല്‍ ടൈംടേബിള്‍ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളെ അറിയിച്ചിട്ടില്ല.

ടൈംടേബിള്‍ കിട്ടാതെ ഏത് വിഷയം പഠിച്ചുതുടങ്ങുമെന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ഥികള്‍. സാധാരണ പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും ടൈംടേബിള്‍ വരാരുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ടൈംടേബിള്‍ വൈകുന്നതില്‍ അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല.
Previous Post Next Post
3/TECH/col-right