കൊടുവള്ളി: താമരശ്ശേരി മേഖല ജംഇയ്യതുൽ മുഅല്ലിമീൻ എളേറ്റിൽ വാദി ഹുസ്നയിൽ നടത്തിയ മുസാബഖ ഇസ് ലാമിക സാഹിത്യ മത്സരത്തിൽ 366 പോയൻറ് നേടി പുല്ലാളൂർ റെയ്ഞ്ച് ഓവറോൾ കിരീടം കരസ്ഥമാക്കി. 314 പോയൻ്റ് നേടി തലപ്പെരുമണ്ണ റെയ്ഞ്ച് രണ്ടാം സ്ഥാനവും 254 പോയന്റ് നേടി ഓമശ്ശേരി റെയ്ഞ്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ, മുഅല്ലിം വിഭാഗങ്ങളിൽ പുല്ലാളൂർ റെയ്ഞ്ചും, സബ് ജൂനിയർ വിഭാഗത്തിൽ കൊടുവള്ളി റെയ്ഞ്ചും അലുംനി വിഭാഗത്തിൽ നരിക്കുനി റെയ്ഞ്ചും ജേതാക്കളായി.
കെ.കെ.അബ്ദുൽ ജബ്ബാർ മാസ്റ്റർ പതാക ഉയർത്തി. കലാമേള എസ്.കെ.ജെ.എം. ജില്ലാ പ്രസിഡണ്ട് കെ.കെ.ഇബ്രാഹിം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അശ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ, കെ.കെ. അബ്ദുന്നാസിർ ഹാജി, കെ.കെ. ഇബ്രാഹിം മുസ്ല്യാർ, ടി.പി. മുഹ്സിൻ ഫൈസി, സംബന്ധിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ കെ കെ ഇബ്റാഹിം മുസ് ലിയാർ,അബ്ദുൽ കരീം ബാഖവി,അബ്ദുല്ല ഫൈസി,സാകിർ ഹുസൈൻ ദാരിമി,എൻ കെ മുഹമ്മദ് മുസ്ലിയാർ കെ.കെ. ഇബ്രാഹിം മുസ്ല്യാർ, ശബീർ അലി അശ്അരി എന്നിവർ വിതരണം ചെയ്തു.
ജന: കൺവീനർ അബ്ദുല്ല ഫൈസി സ്വാഗതവും സ്വാലിഹ് അശ്അരി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS