Trending

യൂത്ത് മാർച്ച് മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരും:സൈനുൽ ആബിദീൻ തങ്ങൾ

താമരശ്ശേരി:മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ച് കാലികമായ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമതിയംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഥ അംഗങ്ങളുടെ സംഗമവും വിളംബര ജാഥയുടെയും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.
വിദ്വേഷത്തിനും ദുർഭരണത്തിനും എതിരായ സന്ദേശം ജനങ്ങൾ ഏറ്റെടുത്ത് യൂത്ത് മാർച്ചിനെ പിന്തുണക്കുന്നതിന്റെ നേർക്കാഴ്ച ഭരണകൂടങ്ങൾക്കുള്ള മുന്നറീപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എം.ടി അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ പിപി ഹാഫിസ്റഹ്മാൻ,
 എം.സുൽഫീക്കർ,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ് എന്നിവർ പ്രസംഗിച്ചു.

എ.പി സമദ് സ്വാഗതവും അൽത്താഫ് ടി.പി നന്ദിയും പറഞ്ഞു. ബ്ദുൽ ഗഫൂർ,കെസി ഷാജഹാൻ,ഫാസിൽ മാസ്റ്റർ,ഷാഫി സക്കരിയ,നിയാസ് ഇല്ലിപ്പറമ്പിൽ,വാഹിദ് അണ്ടോണ,ഫസൽ ഈർപ്പോണ,റിയാസ് കാരാടി,ഷഫീഖ് ചുടലമുക്ക്,നദീറലി,അലി തച്ചംപൊയിൽ, ഒ.പിതസ്ലീം, തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നേതാക്കളുടെയും പ്രവർത്തകരും ചേർന്ന് താമരശ്ശേരി ടൗണിൽ വിളംബ ജാഥ നടത്തി.നാളെ കൊടുവള്ളി മണ്ഡലത്തിൽ പ്രവേശിക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് മാർച്ചിനെ വരവേൽക്കാനും സ്വീകരണ കേന്ദ്രമായ പരപ്പൻപൊയിലിൽ ഒരുക്കങ്ങൾ പൂർത്തിയായതായും പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right