നരിക്കുനി:നരിക്കുനിയിൽ ജനവാസ മേഖലയിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നും അടച്ചുപൂട്ടുന്നത് വരെ ജനകീയ സമരത്തിന് എസ്ടിയുവിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എസ്‌ടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ പറഞ്ഞു. നരിക്കുനിയിൽ പുതുതായി ആരംഭിച്ച "ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടുക "എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് ടി യു കൊടുവള്ളി മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി യു കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കൊടുവള്ളി അധ്യക്ഷനായ ചടങ്ങിൽ എസ്ടി യു മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറയുകയും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.എസ് ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി മുഹമ്മദ്. മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലിം നരിക്കുനി. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം ഇല്യാസ് നരിക്കുനി.വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ലൈലാ നരിക്കുനി.. എസ്‌ടിയു മണ്ഡലം സെക്രട്ടറി എൻ സി ഇബ്രാഹിം. വൈസ് പ്രസിഡണ്ട് ഉമ്മർ കിഴക്കോത്ത്.എസ് ടി യു നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ. കൊടുവള്ളി മണ്ഡലം മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് ഹമീദ് മടവൂർ. മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സലീന സിദ്ധിഖലി. മൂസ കോയ ഹാജി കട്ടിപ്പാറ.അഷ്റഫ് കരുവൻപൊയിൽ. നിസാർ കൊട്ടക്കാവ് വയൽ. നജുമിന്നിസ മില്ലത്ത്. ഷമീന കരുവംപൊയിൽ. ഫൗസിയ നരിക്കുനി. മൂസ അരങ്ങിൽ താഴം സമരസമിതി കൺവീനർ ഹാരിസ് നരിക്കുനി. ജലീൽ കെ കെ. പി കെ അബ്ദുറഹ്മാൻ. പയ്യടി ഉസ്മാൻ തുടങ്ങിയവർ സംസാരിക്കുകയും നരിക്കുനി പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി മജീദ് നരിക്കുനി നന്ദി പറയുകയും ചെയ്തു
Tags:
NARIKKUNI