Trending

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു:എട്ട് പേർക്ക് പരിക്ക്.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടു.എട്ട് പേർക്ക് പരിക്കേറ്റു. വയനാട് പാറക്കല്‍ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(30)യാണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് ഇന്നലെ രാത്രി പത്തു മണിയോടെ താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് താഴെ വെച്ച് അപടത്തിൽപെട്ടത്. കരിപ്പൂർ വിമാന താവളത്തിൽ നിന്നും മടങ്ങിവരുകയായിരുന്ന ഒൻപത് പേരടങ്ങിയ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


രക്ഷാപ്രവർത്തകർക്ക് കാർ തുറക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ മുക്കത്ത് നിന്ന് വന്ന അഗ്നിശമനസേനയും  പൊലീസും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തുടർ രക്ഷാപ്രവർത്തനം നടത്തിയത്. റഷീദയെ കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. മറ്റു യാത്രക്കാരായ മുഹമ്മദ് ഷിഫിൻ (8) മുഹമ്മദ് ഷാൻ(14) അസ്‌ലം(22) ജിഷാദ്(20) മുഹമ്മദ് നിഷാദ്(19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും ആസ്യ (42) നെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലും 
റിയ(18) ഷൈജൽ (23)എന്നിവരെ
സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right