പൂനൂർ:ബാലുശ്ശേരി ഉപജില്ലാ ശാസ്ത്ര മേളയിലും കലാമേളയിലും പഞ്ചായത്ത് കായിക മേളയിലും ഉന്നത സ്ഥാനം കരസ്ഥമാക്കിയ പൂനൂർ ജി എം എൽ പി സ്കൂൾ കുട്ടികളെ അനുമോദിച്ചു.
അനുമോദന സമ്മേളനവും സ്കൂളിൽ നടപ്പിലാക്കുന്ന തിളക്കം, പടവുകൾ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനവും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ബിച്ചു ചിറക്കൽ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് പദ്ധതി വിശദീകരിച്ചു.ജൈഷ്ണജ,സനിത സുമേഷ്,യുകെ ഇസ്മായിൽ, നിഷമോൾ,എ പി അഷ്‌റഫ്,രഞ്ജിത്ത്, ബി.പി,അരുണ,ആതിര എന്നിവർ സംസാരിച്ചു.
പി ടി എ പ്രസിഡന്റ് അഫ്സൽ കോളിക്കൽ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ഷൈമ എ പി നന്ദിയും പറഞ്ഞു.
Tags:
EDUCATION