Trending

എളേറ്റിൽ റെയ്ഞ്ച് മുസാബഖ: സിറാജുൽ ഉലൂം ജേതാക്കൾ

എളേറ്റിൽ:എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ്സയിൽ സംഘടിപ്പിച്ച മുസാബഖ ഇസ്ലാമിക കലാമേളയിൽ 234 പോയൻ്റ് നേടി ചോലയിൽ സിറാജുൽ ഉലൂം മദ്രസ്സ ചാംപ്യൻമാരായി. 225 പോയൻ്റ് നേടി. ഒഴലക്കുന്ന് മഫ്ത്തൂഹുൽ ഉലൂം മദ്രസ്സ രണ്ടാം സ്ഥാനവും 140 പോയൻ്റ് നേടി ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുഅല്ലിം വിഭാഗത്തിൽ സിറാജുൽ ഉലൂം മദ്രസ്സ ചോലയിൽ ചാംപ്യൻമാരായി. കരിമ്പാര കുണ്ടം തൻവീറുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും, മള്ഹറുൽ ഇസ്ലാം കുളിരാന്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കിസ്സീഡ് വിഭാഗത്തിൽ ഹിദായത്തുസ്സിബ് യാൻ മദ്രസ്സ കത്തറമ്മലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ സിറാജുൽ ഉലൂം ചോലയിലും സൂപ്പർ സീനിയർ വിഭാഗത്തിൽ മഫ്ത്തൂഹുൽ ഉലൂം മദ്രസ്സ ഒഴലക്കുന്നും ജനറൽ വിഭാഗത്തിൽ മള്ഹറുൽ ഇസ്ലാം കുളിരാന്തരിയും, അലുംനി വിഭാഗത്തിൽ മഫ്ത്തൂഹുൽ ഉലൂം ഒഴലക്കുന്നും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം അറിയിച്ച് കൊണ്ട് നടത്തിയ കൊളാഷ് പ്രദർശനത്തിൽ വാദി ഹുസ് ന എളേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മഹല്ല് പ്രസിഡണ്ട് എൻ.പി മൊയ്തീൻ കുഞ്ഞി ഹാജി പതാക ഉയർത്തി. എസ്.കെ.ജെ.എം.സി.സി ട്രഷറർ കെ.കെ. ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡണ്ട് ടി.പി. മുഹ്സിൻ ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. സലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. 

എൻ. മുത്തലിബ് ദാരിമി, എ. മൂസ മുസ്ല്യാർ, എൻ.കെ.മുഹമ്മദ് മുസ്ല്യാർ, കെ.കെ.ഇബ്രാഹിം മുസ്ല്യാർ, എം.കെ .അബ്ദുൽ അസീസ് മുസ്ല്യാർ, അബ്ദുൽ ജബ്ബാർ ഫൈസി, ശിഹാബുദ്ദീൻ ഫൈസി, മുഹമ്മദ് ശഫീഖ് ഹസനി, ജൈസൽ ദാരിമി, ടി. മുഹമ്മദ് ഫൈസി, നവാസ് ഫൈസി, പി.സി. അബ്ദുസ്സലാം മാസ്റ്റർ, കെ.കെ.അബ്ദുന്നാസിർ ഹാജി, പി. ഹമീദ് മാസ്റ്റർ, വി.സി.മുഹമ്മദ് ഹാജി, പി.സി. അബ്ദുറഹ്മാൻ ഹാജി, ഫൈസൽ മുസ്ല്യാർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right