Trending

സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധ മുഴുവന്‍ ജനങ്ങളെ പിഴിയാൻ മാർഗ്ഗം കണ്ടുപിടിക്കാനുള്ള തിരക്കിൽ :വി.എം. ഉമ്മര്‍ മാസ്റ്റര്‍.

താമരശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധ മുഴുവന്‍ കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ പിഴിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടു പിടാക്കാനുള്ള ഗവേഷണങ്ങളില്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഉപദേശകന്മാരുടെ പണി ഇതാണെന്നും മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. അന്യായമായി വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി താമരശ്ശേരി സെക്ഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട ജനങ്ങളുടെ വിഷയം സര്‍ക്കാറിന്റെ മുന്‍ഗണനയിലില്ല. സര്‍ക്കാറിന്റെ അജണ്ട സ്വന്തം കാര്യം മാത്രമായി മാറിയിരിക്കുന്നു. ജനങ്ങളെ ഇത്രമാത്രം ദ്രാഹിച്ച ഒരു സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. വില വര്‍ധനവല്ലാതെ കേരളത്തിന്റെ ക്ഷേമവും പുരോഗതിയും വര്‍ധിക്കുന്നില്ല. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പെന്‍ഷന്‍ വിതരണം പോലും മുടങ്ങിയിട്ട് മാസങ്ങളായി. കേരളത്തിലെ  ക്രമസമാധാന നില താറുമാറായി. ലഹരി മാഫികളുടെ കയ്യിലെ കളിപ്പാവകളായി സര്‍ക്കാര്‍ മാറി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി പിണറായി വിജയന്‍ കേരളത്തെ മാറ്റിയെന്നും കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് നേതൃത്വം നല്‍കിയെന്ന പേര് പിണറായി വിജയന് സ്വന്തമാക്കാമെന്നും ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ സ്വാഗതവും സെക്രട്ടറി ഷംസീര്‍ എടവലം  നന്ദിയും പറഞ്ഞു. പി.ടി. ബാപ്പു, പി.എസ്. മുഹമ്മദലി,  കെ.എം. അഷ്‌റഫ് മാസ്റ്റര്‍, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍,  ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.പി. ഗഫൂര്‍, എം. മുഹമ്മദ് ഹാജി, എന്‍.പി മുഹമ്മദലി മാസ്റ്റര്‍, എം.പി. സെയ്ത്, മുഹമ്മദ് കുട്ടി തച്ചറക്കല്‍, ഷംസീര്‍ എടവലം, സുബൈർ വെഴുപ്പൂർ,വി.കെ. മുഹമ്മദ് കുട്ടിമോന്‍, റഹീം എടക്കണ്ടി,  കെ.സി. ഷാജഹാന്‍, എം.ടി. അയ്യൂബ് ഖാന്‍, എ.പി. സമദ്,  തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post
3/TECH/col-right