Trending

എസ്.കെ.എസ്.എസ്.എഫ് സഹചാരി മെഡിക്കൽ സെൻ്റർ ഉദ്ഘാടനം ചെയ്തു

ഓമശേരി: രോഗികൾക്ക് വിവിധ സഹായങ്ങൾ എത്തിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ കമ്മിറ്റി ഓമശേരിയിൽ നിർമിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സഹചാരി മെഡിക്കൽ സെൻ്റർ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.

സഹചാരി മെഡിക്കൽ സെൻ്റർ ജന.കൺവീനർ പി പി കുഞ്ഞാലൻകുട്ടി ഫൈസി സ്വാഗതം പറഞ്ഞു. ഹോം കെയർ, ഡയാലിസിസ്, മെഡിക്കൽ ലാബ്, മരുന്നു വിതരണം, ഡോക്ടർമാരുടെ വിവിധ സേവനങ്ങൾ, കൗൺസിലിങ് സെൻ്റർ, രോഗികൾക്ക് ആവശ്യമായ വീൽചെയർ അടക്കമുള്ള വിവിധ ഉപകരണങ്ങൾ, ഫിസിയോതെറാപ്പി, ഡേകെയർ, ആംബുലൻസ് സർവീസ് എന്നീ സേവനങ്ങളാണ് പൊതുജനങ്ങൾക്ക് സഹചാരി മെഡിക്കൽ സെൻ്റർ വഴി ലഭ്യമാവുക.മേഖല കമ്മിറ്റി ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങി മൂന്നുനിലകളിലായി ബഹുനില കെട്ടിടം പണിതത്.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം എൻ. അബ്ദുല്ല മുസ്ലിയാർ, അഡ്വ. പി.ടി.എ റഹീം എം.എൽ.എ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റി പ്രതിനിധി അലവിക്കുട്ടി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അഷ്റഫ്, യു.കെ അബ്ദുല്ലത്തീഫ് മൗലവി, മഹ്മൂൻ ഹുദവി വണ്ടൂർ, ടി.പി സുബൈർ, പി. അലി അക്ബർ മുക്കം, ഇ.കെ ഹുസൈൻ ഹാജി തെച്യാട്, പി.വി അബ്ദുറഹിമാൻ ഓമശേരി, എ.കെ അബ്ദുല്ല, മൊയ്തീൻകുട്ടി കൊളത്തക്കര, ടി.കെ മാമു ഹാജി പുറായിൽ, അഹമ്മദ് കുട്ടി ഫൈസി മങ്ങാട്, ജലീൽ ഫൈസി അരിമ്പ്ര, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, യു.കെ ഇബ്രാഹിം ഓമശേരി, അലി അക്ബർ തങ്ങൾ കൊളത്തക്കര, യു.പി.സി അബൂബക്കർ കുട്ടി ഫൈസി, നാസർ പുളിക്കൽ, എൻജിനീയർ മാമുക്കോയ ഹാജി, അബു മൗലവി അമ്പലക്കണ്ടി, ഉമർ ഫൈസി മങ്ങാട്, പി.സി യൂസഫ് ഫൈസി സംസാരിച്ചു. പി.ടി മുഹമ്മദ് കാതിയോട്, മുസ്തഫ അശ്അരി കണിയാർകണ്ടം, സിദ്ദീഖ് നടമ്മൽ, നിസാം ഓമശേരി, മുനീർ കൂടത്തായി, ഹാരിസ് ഹൈത്തമി തെച്യാട്, റിയാസ് ബാപ്പു ഓമശേരി, സഈദ് ഓമശേരി, ഒ.എം ഗഫൂർ മുണ്ടുപാറ, അഷ്റഫ് ജാറംകണ്ടി നേതൃത്വം നൽകി. എൻജിനീയർ അജ്മൽ നബീൽ, സേതുമാധവൻ, ഫണ്ട് സമാഹരണത്തിൽ ക്വാട്ട പൂർത്തീകരിച്ച എസ്.കെ.എസ്.എസ്.എഫ് ഓമശേരി യൂനിറ്റ് കമ്മിറ്റി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Previous Post Next Post
3/TECH/col-right