മാവൂർ: വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നത് ഏറെ പുണ്യകരമായ കർമമാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ചൂലുർ എം.വി.ആർ കാൻസർ സെൻ്റർ സമീപത്ത് നിർമ്മിച്ച സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന മേഖലയിൽ എസ് കെ എസ് എസ് എഫ് സഹചാരി നിർവ്വഹിക്കുന്നത് മഹത്തായ ദൗത്യമാണെന്ന് തങ്ങൾ പറഞ്ഞു.
പ്രസിഡന്റ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷനായി.എം.കെ രാഘവൻ എംപി മുഖ്യാതിഥിയായി.ഉമ്മർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ പി.ടി.എ റഹീം എം.എൽ.എ,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഓളിക്കൽ ഗഫൂർ,മാവൂർ പഞ്ചായത്ത് മെമ്പർ അപ്പു കുഞ്ഞൻ,സമസ്തയുടെയും
കീഴ് ഘടകങ്ങളുടെയും നേതാക്കളായ
സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി,
കെ മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ,സത്താർ പന്തല്ലൂർ ,അബൂബക്കർ ഫൈസി ചെങ്ങമനാട്,അലവി കുട്ടി ഉളവട്ടൂർ ,നാസർ ഫൈസി കൂടത്തായി,അബൂബക്കർ ഫൈസി മലയമ്മ,എം.എം ഉമ്മർ ഹാജി ചെറൂപ്പ,ആർ.വി കുട്ടി ഹസ്സൻ ദാരിമി,
അയ്യൂബ് കൂളിമാട്,അലി അക്ബർ മുക്കം,
കെ.പി കോയ ഹാജി,ടി പി സുബൈർ മാസ്റ്റർ,
സി.എ ഷുകൂർ മാസ്റ്റർ,ആഷിഖ് കുഴിപ്പുറം,
സീ.ടി ജലീൽമാസ്റ്റർ പട്ടർക്കുളം,നൂറുദീൻ ഫൈസി മുണ്ടുപാറ,ജലീൽ ഫൈസി അരിമ്പ്ര,ഫാറൂഖ് ഫൈസി മണിമൂളി,നാസിഹ് ലക്ഷദ്വീപ്,ആർ.വി അബൂബക്കർ യമാനി,യൂനുസ് ഫൈസി വെട്ടു പാറ
, മുഹമ്മദ് ബാഖവി, അശ്റഫ് റഹ്മാനി, ദീവാർ ഹുസൈൻ ഹാജി,എൻ.പി അഹമ്മദ്,
അഹമ്മദ് കുട്ടി അരയങ്കോട്,
ശഫീഖ് ഹുദവി, കോയ മുസ്ലിയാർ അരയങ്കോട്, അലവികുട്ടി മാവൂർ,
കരീം നിസാമി, റഫീഖ് മാസ്റ്റർ പെരിങ്ങൊളം,
അബൂബക്കർ യമാനി വെള്ളലശ്ശേരി,
കെ.കെ ശാഫി ഫൈസി,പി.പി റഊഫ് പാറമ്മൽ എന്നിവർ
പങ്കെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി
കെ എ റഷീദ് ഫൈസി വെള്ളായിക്കോട്
സ്വാഗതവും,സെക്രട്ടറി
ഒ.പി അഷ്റഫ് കുറ്റിക്കടവ്
നന്ദിയും പറഞ്ഞു.
Tags:
KOZHIKODE