Trending

കേരളോത്സവം 2023:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കേരളോത്സവ മത്സരങ്ങൾ ആരംഭിച്ചു.

കൊടുവള്ളി:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കേരളോൽസവത്തിന്‌ ഒക്ടോബർ 6 വെള്ളിയാഴ്ച്ച തുടക്കമായി . ജനപ്രതിനിധികളുടേയും കലാ-കായിക-സാംസ്കാരിക സംഘടന പ്രതിനിധികളുടേയും  സാന്നിധ്യത്തിൽ കച്ചേരിമുക്ക് അങ്ങാടിയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സാജിദത്ത് സി കെ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്ത് കൊണ്ട് 2023 കേരളോത്സവം പ്രൌഡ ഗംഭീരമായി തുടങ്ങി. ഇന്ന് പഞ്ചഗുസ്തി, ചെസ്സ് ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

ഒക്ടോബർ 7 ന് മുട്ടാഞ്ചേരി ഹൈ ടെക് സ്പോർട് സെന്ററിൽ വെച്ച് നീന്തൽ മത്സരങ്ങൾ നടക്കും. ക്രിക്കറ്റ്‌ മൽസരം 8 ന് രാവിലെ പന്നൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ചും ബാഡ്മിന്റൻ മൽസരങ്ങൾ അന്നേ ദിവസം വൈകിട്ട് 5 മണിക്ക് ഈസ്റ്റ്‌ കിഴക്കോത്ത് മാസ്ക്കോട്ട് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കുന്നതാണ്. 8,14 തിയ്യതികളിൽ സ്റ്റേജ്-സ്റ്റേജിതര കലാ മത്സരങ്ങൾ യഥാക്രമം ജി എം യു പി എളേറ്റിൽ സ്കൂളിലും ജി എച്ച് എസ് എസ് പന്നൂർ  സ്കൂളിലുമായി അരങ്ങേറും.10 ന്‌ വടം വലി മത്സരം മറി വീട്ടിൽ താഴത്ത് വെച്ചും 13  ന് വോളിബാൾ മൽസരം ചളിക്കോട് ഗ്രൗണ്ടിലും വെച്ചാണ് നടക്കുന്നത്. ഫുട്ബോൾ മത്സരങ്ങൾ 14 ന് എളേറ്റിൽ വെച്ച് നടക്കും. 15 ന്  പന്നൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നഅത് ല റ്റിക്സ് മൽസരങ്ങളോടെ പഞ്ചായത്ത് തല കേരളോൽസവ മത്സരങ്ങൾ സമാപിക്കും.

യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സാജിദത്ത് സി കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി വിനോദ് കുമാർ  അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ജെസ്‌ന അസ്സയിൻ  സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ്‌, വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ വഹീദ കയ്യളശ്ശേരി, പഞ്ചായത്തംഗങ്ങളായ വി കെ അബ്ദുറഹിമാൻ മാസ്റ്റർ, സി എം ഖാലിദ്, വി പി അശ് രഫ്, അർഷദ് കിഴക്കോത്ത്, അബ്ദുൽ മജീദ്,നസീമ ജമാലുദ്ധീൻ, റംല മക്കാട്ട് പൊയിൽ, റസീന പൂക്കോട്ട്, സി ഡി എസ് ചെയർ പേഴ്സൺ ജസീറ, കിഴക്കോത്ത് വില്ലേജ് ഓഫീസർ പ്രസന്ന ,  വിവിധ കലാ-കായിക-സാംസ്കാരിക സംഘടനാ പ്രതിനിധികളായ ഇസ്ഹാഖ് മാസ്റ്റർ, അസ്സയിൻ പറക്കുന്ന്, സിൻസിയർ കച്ചേരിമുക്ക് അംഗം കമറുൽ ഹക്കീം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right