നരിക്കുനി:നെടിയനാട് ബദ്‌രിയ്യ ദർസ് മീലാദ് ഫെസ്റ്റിന് പ്രൗഢ തുടക്കം. ഇന്നലെ രാത്രി നടന്ന ഉദ്ഘാടന പരിപാടി ബദ് രിയ്യ വൈസ് പ്രസിഡൻ്റ് ചെറുപ്പിടി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.
സി. ഉസ്താദ് മെമ്മോറിയൽ ദർസ് പ്രിൻസിപ്പൽ ഡോ.ഫസൽ സഖാഫി നരിക്കുനി സന്ദേശ പ്രസംഗം നടത്തി. വാരാംമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, ടി രാജു, കെ ബീരാൻ കോയ മാസ്റ്റർ, അബ്ദു റഷീദ് അദനി പുളിയക്കോദ്, സൈനുദ്ദീൻ സഖാഫി കുണ്ടായി, നുഅ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
സയൻസും ഇസ്ലാം പരസ്പരം പൂർണവും ബന്ധിതവും ആണെന്ന ആശയത്തിലാണ് കലാപരിപാടികളുടെ ആസൂത്രണം. അകാലത്തിൽ വിട്ടു പോയ സിനാൻ ചേളന്നൂരിൻ്റെ ഓർമ്മയിലാണ് നഗരി ഒരുങ്ങിയിട്ടുള്ളത്.
വി സി സവാദ് സ്വാഗതവും,സാബിത്ത് ആവിലോറ നന്ദിയും പറഞ്ഞു.
Tags:
NARIKKUNI