കൊടുവള്ളി :പുള്ളന്നൂർ,കല്ലുംപുറം സൽമാസ് ആയുർ ആൻഡ് ക്യൂയർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പരിശോധന നടന്നു. മുട്ടുവേദന, നടുവേദന തുടങ്ങിയ സന്ധി വേദനകൾക്കായിരുന്നു സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ ദഹന വ്യവസ്ഥ, സ്ത്രീ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം തേടി ആയുർവേദ ചികിത്സ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ: വി പി എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ മൊയ്തീൻ കോയ മാസ്റ്റർ,ഹുസൈൻ കുട്ടി, കമ്മമ്മാർ കണ്ടത്തിൽ മുഹമ്മദ് ,വി പി അബൂബക്കർ,അബ്ദുറഹ്മാൻ, ലസിത എന്നിവർ സംസാരിച്ചു.
Tags:
KODUVALLY