കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രവർത്തികൾ വേഗത്തിലാക്കാനുള്ള നടപടി കൈക്കൊണ്ടതായി എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. കൊടുവള്ളി ടൗൺ നവീകരണ പദ്ധതിക്ക് ഡി.പി.ആർ തയ്യാറാക്കുന്നതിന് ടി.ആർ.സിയോട് കിഫ്ബി നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾക്ക് പ്രയാസം സൃഷ്ടിക്കാതെയാണ് പദ്ധതി നടപ്പാക്കുക. വാവാട് പ്രദേശത്തെ അപകടങ്ങൾ കുറക്കുന്നതിന് പദ്ധതികൾ തയാറാക്കാൻ ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.
പടനിലം പാലം പ്രവൃത്തി ടെണ്ടർ ചെയ്തു. ആവിലോറ മുത്തലത്ത്പറമ്പ് മടവൂർ റോഡിന്റെയും നെല്ലാങ്കണ്ടി ആവിലോറ റോഡിന്റെയും പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിർവഹിക്കും. പരപ്പൻപൊയിൽ കാരക്കുന്നത്ത് റോഡിന് സാങ്കേതികാനുമതി ലഭ്യമായി. ആർ. ഇ.സി കൂടത്തായി റോഡിന് പ്രോജക്ട് ഡയറക്ടറിൽനിന്ന് വർക്ക് ഓർഡർ ലഭ്യമായിട്ടുണ്ട്. ജി.എം.യു. പി സ്കൂൾ രാരോത്ത് പ്രവൃത്തിയും പൂർത്തിയായി. നരിക്കുനി ഫയർ സ്റ്റേഷൻ ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Tags:
KODUVALLY