പേര്യ : വിദ്യാഭ്യാസ - തൊഴിൽ പ്രവർത്തന രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്ക് റിസോർട്ടിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് ശ്രദ്ധേയമായി.
വിവിധ -തൊഴിൽ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുതകുന്ന ഇരുപത്തഞ്ചോളം പദ്ധതികൾക്ക് രൂപം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നൂറോളം പ്രതിനിധികൾ പങ്കെടുത്തു. വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി. ഭിന്ന ശേഷി മേഖലയിൽ യോജിച്ചു പ്രവർത്തിക്കാൻ ഷീൻ ഇന്റർനാഷണലും ആസിം വെളിമണ്ണ ഫൗണ്ടേഷനും MOU ഒപ്പുവച്ചു. ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ , ഡോ. നജ്മുദീൻ (മുട്ടിൽ WMO കോളേജ് ), ബഷീർ കണ്ണൂർ (കുഞ്ഞാക്ക), യു.എം അബ്ദുൽ സലാം ബാംഗ്ലൂർ ( ലീഡ് ടെസ്റ്റ് ), ഡോക്ടർ ഷാഫി (NIT കോഴിക്കോട്),ഡോ. മുഹമ്മദ് സാദിഖ് ( അൽ സലാമ ഗ്രൂപ്പ് ),ഡോ യാഖൂബ് ഇ - അലവി (മെഡ്കോ ഗ്രൂപ്പ് ) , ഷുഹൈബ് കൊതേരി, അബ്ദുൽ സലാം (പി.കെ.കെ ഗ്രൂപ്പ് ), യാസിർ വാഫി (അക്കര ഫൈണ്ടേഷൻ), ലതീഫ് ഗസ്റ്റാലി (ട്രെന്റ് ട്രൈനർ ), നജീബ് തങ്ങൾ പട്ടാമ്പി, റിയാസ് ഫൈസി ( സുപ്രഭാതം), റഊഫ് എളേറ്റിൽ (സി.ജി - കോഴിക്കോട്), ഇസ്മാഇൽ കൊടുവള്ളി (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ) ,നവാസ് (ലൈഫ് പദ്ധതി ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ജുനൈദ് പാലമുക്ക് , മിദ്‌ലാജ് BK , റംഷീദ് ചെറ്റപ്പാലം, മുഹമ്മദ് ഷാഫി, ഷഹറ തൃശൂർ, റജീന ഫാത്വിമ, ഫെമിന ഷാജു,യാസീൻ ആലപ്പുഴ, അലിഷാൻ വാഫി, മുഹമ്മദ് ആഷിഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:
WAYANAD