Trending

ബഹുസ്വര ഇന്ത്യക്കായി.തൊഴിലാളി പ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ തിരുത്തി : ഡോ.എം.കെ.മുനീർ

കൊടുവള്ളി : ഗതകാല ചരിത്രം പരതിയാൽ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കുന്നതിൽ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി  ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു. ബഹുസ്വര ഇന്ത്യക്കായി ദുർഭരണങ്ങൾക്കെതിരെ. എന്ന പ്രമേയവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസന്ദേശ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം 
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്. എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവർ  മുഖ്യാതിഥികൾ ആവുകയും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

സമരസന്ദേശ യാത്ര ക്യാപ്റ്റൻ എസ്ടിയു സംസ്ഥാന പ്രസിഡണ്ട് 
അഡ്വക്കേറ്റ് എം റഹ്മത്തുള്ള.വൈസ് ക്യാപ്റ്റൻ  സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ.ഡയറക്ടർ സംസ്ഥാന ട്രഷറർ. കെപിഎം അഷ്റഫ്. ജാഥാ അംഗങ്ങളായ ഉമ്മർ ഒട്ടുമ്മൽകല്ലടി അബൂബക്കർ.. വല്ലാഞ്ചിറ അബ്ദുൽ മജീദ്.എൻ കെ സി ബഷീർ. അഷ്റഫ് എടനീർ.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
കെ കെ എ കാദർ. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ. എസ് ടി യു ജില്ലാ പ്രസിഡണ്ട്.കെ എം കോയ.മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു.മുനിസിപ്പൽ മുസ്ലിം പ്രസിഡണ്ട് അബ്ദു ഹാജി. ജനറൽ സെക്രട്ടറി അലിമാനിപുരം. കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്.യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി. എം നസീഫ്.. വനിതാ ലീഗ്  മണ്ഡലം പ്രസിഡണ്ട് ശരീഫ കണ്ണാടിപൊയിൽ.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുൽഫിക്കർ അലി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാഷ്.എ സ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സിപി. കുഞ്ഞമ്മദ്. ജില്ലാ സെക്രട്ടറി.പിസി മുഹമ്മദ്. സലീം നരിക്കുനി. എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് റാഷിദ് സബാൻ. അംഗനവാടി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബുഷ്‌റ പൂളോട്ടുമ്മൽ. ഹഫ്സത്ത് നരിക്കുനി. ഫാത്തിമ ടീച്ചർ. ബുഷ്റടീച്ചർ ഓമശ്ശേരി. എ സ് ടി യു മണ്ഡലം ഭാരവാഹികളായ സുലൈമാൻകൊളത്തക്കര. മജീദ് മൗലവി കാട്ടിപ്പാറ.ഹംസക്കുട്ടി താമരശ്ശേരി. ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്.ആ ർ സി രവീന്ദ്രൻ.ഷബ്ന കൊടുവള്ളി. കാമില കിഴക്കോത്ത്. പഞ്ചായത്ത് ഭാരവാഹികളായ. കുട്ടിമോൻ താമരശ്ശേരി. മജീദ് നരിക്കുനി.ബഷീർ നരിക്കുനി.  നിസാർ കൊട്ടക്കാവയൽ.ആർ വി റഷീദ്.നൗഷാദ് കൊടുവള്ളി.മുജീബ് ആവിലോറ. മജീദ് കിഴക്കോത്ത്.റഹീം എടക്കണ്ടി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുസ്സലാം കൊടുവള്ളി സ്വാഗതം പറയുകയും.c മടവൂർ നന്ദിപറയുകയും ചെയ്തു.

Previous Post Next Post
3/TECH/col-right