പന്നിക്കോട്ടൂർ: ഒത്തുകൂടാം ഒരുമിച്ചിരിക്കാം നാളെയുടെ നന്മക്കായി എന്ന പ്രമേയവുമായി പന്നിക്കോട്ടൂർ യൂണിറ്റ് വനിതാ ലീഗ് സംഘടിപ്പിച്ച 'ചുവട് 2023' പ്രവർത്തക സംഗമവും,നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നൽകി. ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം വി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. കെ. പി ജസീല മജീദ് അധ്യക്ഷയായി.
സി.പി ലൈല, നംഷിദ് പുതുപ്പാടി, സുബൈദ കൂടത്തും കണ്ടി, ഹൈറുന്നിസ കുണ്ടായി, എൻ.കെ. മുഹമ്മദ് മുസ്ലിയാർ, പി.സി ആലി ഹാജി, കെ. കെ.അബ്ദുറഹിമാൻ ഹാജി, പി.ടി.കെ. മരക്കാർ മാസ്റ്റർ, പി.സി. ഷംസീർ അലി, ബിസി ജലീൽ, വി.പി. അസ്ലം, ബി.സി. ഷാഫി മാസ്റ്റർ, എം.പി.സി.ഷുക്കൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി .റൈഹാനത്ത് സ്വാഗതവും, പി.ഷാഹിന നന്ദിയും പറഞ്ഞു.
Tags:
NARIKKUNI