കൊളംബോ : ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചന നൽകി ശ്രീലങ്കയുടെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി മുതൽ വിസ വേണ്ട. ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി അലി സബ്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏഴ് രാജ്യങ്ങൾക്കാണ് ശ്രീലങ്ക സന്ദശിക്കാൻ വിസ വേണ്ട എന്നുള്ള ആനുകൂല്യം ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യക്കാർക്ക് ഇനി ശ്രീലങ്കയിലേക്ക് പോകാം.
തമിഴ്‌നാട്ടിൽ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. 8000 രൂപയിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ ലഗേജ് കൊണ്ടുപോകുന്നതിനുള്ള സൗകര്യവുമുണ്ടാകും.
Tags:
INDIA