കൊടുവള്ളി:പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴിഅനുദിനം നശിക്കുന്ന പൂനൂർപുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത എന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് പൂനൂർ പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 17, 18 തിയ്യതികളിൽ പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കരക്കുന്ന് മുതൽ പുഴ അവസാനിക്കുന്ന എലത്തൂർ പഞ്ചായത്തിലെ അകാലപുഴവരെ ഒരു ബോധവൽക്കരണ സന്ദേശ യാത്ര നടത്തും.
കൊടുവള്ളി മുനിസിപ്പാലിറ്റി, മറ്റു 14 പഞ്ചായത്തുകൾ ഉൾപ്പെടെ 58.5 കിലോമീറ്ററിലുള്ള പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകൾ പങ്കിടുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യും. പുഴ സംരക്ഷണ സമിതികളും വിവിധ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയിൽ പങ്കാളികളാവും.
ജാഥ ക്യാപ്റ്റൻ റഷീദ് പൂനൂർ നയിക്കുന്ന പ്രചരണ ജാഥയ്ക്ക് കബീർ മുഹമ്മദ് സാലിഫ് നേതൃത്വം നൽകും.തുടർന്ന് 21 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ടൗൺഹാളിൽപുഴ ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പുഴയെ വീണ്ടെടുക്കാം പരിപാടിയും അവാർഡ് ദാനവും നടക്കും.വനം വകുപ്പുവന്തി എ.കെ. ശശീന്ദ്രൻ, കൈതപ്രം ദാമോധരൻ നമ്പൂതിരി, തിരു ഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോഴിക്കോട് കോർപറേഷൻ മേയർ ,ജില്ലാ കളക്ടർ ,എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.