കൊടുവള്ളി:വാവാട് കാറിടിച്ച് ഒരു മരണം.വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ, പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നാലുപേരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.ഇവരിൽ
ആമിനയുടെ പരിക്ക് ഗുരുതരമാണ്.
വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുന്ന വഴി റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
Tags:
KODUVALLY