Trending

ഏഷ്യൻ ഗയിംസിൽ സ്വർണ്ണ മെഡൽ നേടിയ വൈഷ്ണവിനെ അനുമോദിച്ചു

എളേറ്റിൽ:സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി എഷ്യൻഗയിംസിൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കിഴക്കോത്ത് ഞേളിക്കുന്നുമ്മൽ വൈഷ്ണവിനെ കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 



പാറക്കുണ്ടം ഐ.എച്ച്.ഡി.പി കോളനി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. പി.ടി.ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.എസ്.സി പ്രമോട്ടർ ആയില്ല്യ എം.ബി, ജിജിന.സി.കെ, സീന.എം, അഭിനവ്.എം. എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right