കുട്ടമ്പൂർ :കുട്ടമ്പൂർ മാണിക്യം ചാലിൽ എം.സി അശോകൻ (71) സ്കൂട്ടർ അപകടത്തിൽ മരിച്ചു. കുട്ടമ്പൂർ ഹൈസ്കൂൾ റിട്ട. അധ്യാപകനും കോക്കല്ലൂർ പറമ്പിൻ മുകൾ കെ.ഇ.ടി ബി.എഡ് കോളജ് മാനേജരുമായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട് പി.വി.എസ്. ആശുപത്രിക്കടുത്ത് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിച്ചായിരുന്നു അപകടം.ഉടനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ എം.സി ചന്തൻ മാസ്റ്ററുടെയും ദേവിയുടെയും മകനാണ്.
ഭാര്യ: പരേതയായ നർമദ (റിട്ട. പ്രധാനാധ്യാപിക, കാരപ്പറമ്പ് ഗവ.എൽ.പി.സ്കൂൾ).
മക്കൾ : അഭിരാം, ആത്മാരാം (ഇരുവരും കാനഡ). മരുമക്കൾ : ലെനി കോശി (കോട്ടയം), നി തുഷ (തളിപ്പറമ്പ്).
സഹോദരങ്ങൾ: രവീന്ദ്രൻ, സദാനന്ദൻ (റിട്ട: ഡെപ്യൂട്ടി രജിസ്ട്രാർ , സഹകരണ വകുപ്പ് ), ശാന്ത (പനങ്ങാട്), പ്ലെയ്മി (റിട്ട. ഡെപ്യൂട്ടി രജ്‌സ്ട്രാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), മെഴ്സി (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി,കാരന്നൂർ സഹകരണ ബാങ്ക്).
Tags:
OBITUARY