Trending

സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ജി.എം.എൽ.പി.സ്കൂളിൽ സ്കൂൾകലോത്സവം 'മൽഹാർ'എന്ന പേരിൽ 2ദിവസങ്ങളിലായി നടന്നു. സ്റ്റേജ്ഇന പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത പി ഉദ്ഘാടനം ചെയ്തു.ഒന്നാം ദിവസം രചനാ മത്സരങ്ങളും രണ്ടാം ദിവസം സ്റ്റേജ് ഇനങ്ങളുമായാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്.

എം.പി.ടി.എ വൈസ് പ്രസിഡണ്ട് സയീറ സഫീർ അധ്യക്ഷത വഹിച്ചു. യു.കെ.ഇസ്മായിൽ,ഷൈമ എ.പി,രഞ്ജിത്ത് ബി.പി,നിഷ വി.പി,ആതിര,അരുണഎന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും, കലാകമ്മിറ്റി കൺവീനർ നിഷ മോൾ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right