നരിക്കുനി : നെടിയനാട് ബദ്‌രിയ്യ ഫെസ്റ്റിന് ഇന്നുമുതൽ മൂന്ന് ദിവസം കാരുകുളങ്ങര നാട് സാക്ഷ്യം വഹിക്കും, സി ഉസ്താദ് മെമ്മോറിയൽ ദർസ്,ഗേൾസ് മോഡൽ അക്കാദമി, യൂത്ത് സ്കൂൾ, തുടങ്ങി ബദ്‌രിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സംരംഭങ്ങളുടെ കലാ മത്സര പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഡോ: ഫസൽ സഖാഫി നരിക്കുനിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വാരമ്പറ്റ മുഹിയുദ്ദീൻ മുസ്‌ലിയാർ, റാഷിദ് പുല്ലാളൂർ, ഇബ്രാഹിം സഖാഫി പാലങ്ങാട്, ഖാസിം മുഈനി, അബ്ദുള്ള സഖാഫി കുണ്ടായി, റഷീദ് അദനി പുളിയക്കോട്, നുഅ്മാൻ സഖാഫി തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പസ് ഫെസ്റ്റ് സയൻസും ഇസ്ലാമും എന്ന ശീർഷകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നൂറ്റിനാല്പതോളം മത്സരങ്ങളിൽ നൂറിൽപ്പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.
Tags:
NARIKKUNI