കൊടുവള്ളി: പട്ടാപ്പകൽ പെട്രോൾ പമ്പിൽ സ്വർണവും പണവും കവർച്ച നടത്തിയ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിലായി. പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി എം നൗഫലും, ഈങ്ങാപ്പുഴ സ്വദേശിയായ 17കാരനുമാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.
വിവിധ സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് വെണ്ണക്കാടുള്ള പെട്രോൾ പമ്പ് ജീവനക്കാരിയുടെ സ്വർണവും പണവും കവർന്നത്.
Tags:
KODUVALLY