Trending

കുവൈത്ത് കെ.എം സി സി കൊടുവള്ളി മണ്ഡലം കമ്മിറ്റി കൊടുവള്ളി പി.ടിഎച്ചിന് സംഭാവന നൽകി.

കൊടുവള്ളി: കുവൈത്ത് കെ.എം സി സി കൊടുവള്ളി മണ്ഡലം കമ്മിറ്റി  കൊടുവള്ളി പി.ടിഎച്ചിന് ചെയർ വാങ്ങുന്നതിലേക്കുള്ള സഹായം നൽകി. കുവൈറ്റ് കെഎംസിസി സെക്രട്ടറി   യൂസുഫ് പൂനൂരിൽ നിന്നും കൊടുവള്ളി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ അബ്ദുഹാജി ഏറ്റുവാങ്ങി.ചടങ്ങ്  കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.കെ എ കാദർ ഉദ്ഘാടനം ചെയ്തു. 

മുൻസിപ്പൽ ജനറൽ സിക്രട്ടറി അലി മാനിപുരം, കുവൈറ്റ് കെ എംസിസി  വൈസ് പ്രസിഡന്റ്‌ ജാഫർ മാനിപുരം, കുവൈറ്റ് കെഎംസിസി മുൻ മെമ്പറും സൗത്ത് കൊടുവള്ളി ഇരുപത്തതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടുമായ അഹമദ് കോയ കളത്തിൽ, കുവൈറ്റ് കെഎംസിസി മെമ്പർമാരായ സിദ്ധീഖ് വാവാട്, ഉസ്മാൻ കോയ കളത്തിൽ, സലാം മാനിപുരം, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇഖ്ബാൽ പൂക്കോട്, പി.കെ സുബൈർ, സക്കീർ കെ.കെ, ഷഹബാസ് എം.പി, ഫൈസീർ, ഷംസീർ പി, നിസാർ കോതൂര് , അസൈനാർ പി.കെ , ഷമീർ മുക്കിൽ, സീതിക്കുട്ടി മാസ്റ്റർ, സലീം , ഗഫൂർ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right