എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി കത്തറമ്മല്‍ സ്വദേശിയുടെ മൃതദേഹം കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
വലിയപറമ്പ നെല്ലിക്കാക്കണ്ടി പൊന്നുംതോറമ്മല്‍ ഗോകുലന്റെ മകന്‍ ജതീഷ് ലാലു (34) വിന്റെ മൃതദേഹമാണ് മണിയന്‍കോട് നെടുനിലം കമല എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കെ എല്‍ 57 ബി 4823 നമ്പര്‍ സ്‌കൂട്ടര്‍ സമീപത്ത് കണ്ടെത്തിയിരുന്നു. ഇതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. കാപ്പിത്തോട്ടത്തിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags:
OBITUARY