Trending

വെട്ട് കല്ലുംപുറം - ചോയി മഠം ബൈപ്പാസ് റോഡ് നിർമ്മിച്ചു.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെട്ട് കല്ലുംപുറത്ത് നിന്നും വെള്ളിലാട്ട് പൊയിൽ വഴി ചോയി മഠത്തേക്ക് ബൈപ്പാസ് റോഡ് നിർമ്മിച്ചു.വെട്ട് കല്ലുംപുറത്ത് നിന്നും തടായിൽ വഴി ചോയി മoത്തേക്ക് ഒന്നര കി.മീറ്റർ ദൂരം വരുന്നത് ബൈപാസ് റോഡ് നിർമ്മാണത്തിലൂടെ  600 മീറ്ററായി കുറയും.

നാട്ടുകാരുടെ പൂർണ്ണമായ സഹകരണത്തോടെയാണ് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഉദ്ഘാടനം വാർഡ് മെമ്പർ കെ.കെ. ജബ്ബാർ മാസ്റ്റർ നിർവ്വഹിച്ചു.മുൻ മെമ്പർ ഗീത വെള്ളിലാട്ട് പൊയിൽ അധ്യക്ഷത വഹിച്ചു. മലയിൽ റസാഖ്, പി.ടി.ഭാസ്ക്കരൻ.സുബൈർ വെള്ളിലാട്ട് പൊയിൽ, ഷിജുലാൽ വി.പി, ശ്രീധരൻ വി പി, ബിന്ദു പി.ടി. എന്നിവർ സംസാരിച്ചു..
Previous Post Next Post
3/TECH/col-right