ബാലുശ്ശേരി:കുട്ടമ്പൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ അധ്യാപക സംഗമം നടത്തി. വായനശാല പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം പി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരനുമായ ലോഹിതക്ഷൻ മാസ്റ്റർ പുന്നശ്ശേരി അധ്യാപകദിന സന്ദേശം നൽകി.
പ്രദേശത്തെ ഏറ്റവും മുതിർന്ന അദ്ധ്യാപകരായ ടി വി നാരായണൻ മാസ്റ്ററെയും നെല്ലിക്കാളി അഹമ്മദ് മാസ്റ്ററേയും പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത മാധവൻ മാസ്റ്റർ, ആലിക്കോയ മാസ്റ്റർ, കണാരൻ മാസ്റ്റർ, തറുവയിക്കുട്ടി മാസ്റ്റർ, ശശീന്ദ്രൻ മാസ്റ്റർ സത്യൻ മാസ്റ്റർ, അബ്ദുല്ലക്കുട്ടി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ എന്നിവർ അധ്യാപക അനുഭവങ്ങൾ പങ്കുവെച്ചു.
എൽ എസ് എസ്, യു എസ് എസ് നേടിയ ബാലവേദി അംഗങ്ങൾക്കും, പൂക്കള മത്സരം ഓണ ക്വിസ് എന്നിവയിലെ വിജയികൾക്കും ഉപഹാരം നൽകി. ബാലവേദി കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക ലോഹിതക്ഷൻ മാസ്റ്റർ മധു മൂത്തേടത്തിന് നൽകി പ്രകാശനം ചെയ്തു.കുട്ടമ്പൂർ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷജിൽ മാസ്റ്റർ ആശംസകൾ നേർന്നു.വായനശാല സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും, ജോ:സെക്രട്ടറി ടി കെ വാസുദേവൻ നന്ദിയും പറഞ്ഞു.
Tags:
NANMINDA