Trending

അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടിക്ക് തുടക്കം.

മഞ്ചേരി:കേരള സാംസ്കാരിക പരിഷത്തിന്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം മുതൽ അന്താരാഷ്ട്ര അധ്യാപക ദിനം വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ഗുരു വന്ദനം പരിപാടിക്ക് തുടക്കമായി.പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുതിർന്ന അധ്യാപകൻ എൻ.പി. പത്മനാഭൻ മാസ്റ്ററെ ആദരിച്ച് തുടക്കം കുറിച്ചു.

സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിതാര ഉള്ളത്ത് അധ്യക്ഷത വഹിച്ചു.ഗുരുവന്ദന പരിപാടികളുടെ സമാപനം ഒക്ടോബർ അഞ്ചിന് കാസർകോട് നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി പി.ഷംസുദീൻ, അഡ്വ.വി.പി.വിപിൻ നാഥ്‌, ഷാനവാസ് കളത്തിൻപ്പടി, സിദാർ ഉള്ളത്ത്, ഫസീല ഷാനവാസ്, എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് പി.കെ.സത്യപാലൻ സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right