കൊടുവള്ളി മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച കുട്ടിപ്പട്ടം ക്യാമ്പിലെ താരം, മുദാവാക്യം വിളിക്കൊപ്പം സദസ്സിനെ ആവേശഭരിതമാക്കിയ ഷെയ്ക്ക കാരാട്ടിനെ കുവൈത്ത് കെ എം സി സി കൊടുവള്ളി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
മണ്ഡലം ജോ. സിക്രട്ടറി യൂസുഫ് പൂനൂർ ഉപഹാര സമർപ്പണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ജാഫർ മാനിപുരം, റസാഖ് മാനിപുരം, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇഖ്ബാൽ പൂക്കോട്, വി.കെ അഷ്റഫ് (ബാവ അവേലം ), മുഹമ്മദ് കാരാട്ട് സംബന്ധിച്ചു. എളേറ്റിൽ വാദിഹുസ്ന സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഷെയ്ക്ക കാരാട്ട്.
Tags:
ELETTIL NEWS