കോഴിക്കോട് :കലയിലൂടേയും എഴുത്തിലൂടെയും ഫാഷിസ്റ്റുകൾക്കെതിരെ പ്രതിരോധം തീർക്കണമെന്ന് സാഹിത്യകാരൻ പി.കെ. പാറക്കടവ് പറഞ്ഞു.ഭരണകൂട ഭീകരതക്കതിരെ തനിമ കലാ സാംസ്കാരിക വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച കലാകാരൻമാരുടെ പ്രതിഷേധം കലാരവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
എല്ലാ മേഖലയിലും ഫാഷിസ്റ്റുകൾ അഴിഞ്ഞാടുന്ന കാലമായി മാറിയെന്നും അദ്ധേഹം പറഞ്ഞു.സാഹിത്യകാരൻ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു.എല്ലാ മേഖലയിലും ഫാഷിസ്റ്റുകൾ അഴിഞ്ഞാടുന്ന കാലമായി ഇന്ന് മാറിയതായി പി.കെ. പാറക്കടവ് പറഞ്ഞു.പ്രസിഡന്റ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.
സലിം കുരിക്കലകത്ത് ,ശിഹാബുദ്ദീൻ ഇബ്നു ഹംസ,റിയാസ് കുറ്റിക്കാട്ടൂർ ,ബക്കര്‍ വെള്ളിപറമ്പ്,അമീന്‍ ജൗഹര്‍,അശ്റഫ് വെള്ളിപറമ്പ്,ബശീർ പൊറ്റശ്ശേരി,ശമീർ ബാബു കൊടുവള്ളി,അശ്റഫ് വാവാട്, സിദ്ദീഖ് വചനം, നസീബ ബഷീർ,ബഷീർ മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.
വാക്കും വരയും, പ്രതിഷേധ പട്ടുകളുടെ അവതരണം, നാടകം തുടങ്ങിയ കലാവിഷ്കാരങ്ങളും നടന്നു.സലാം കരുവമ്പൊയിൽ സ്വാഗതവും,സെക്രട്ടറിസി.എ. കരീം നന്ദിയും പറഞ്ഞു.
Tags:
KOZHIKODE