താമരശ്ശേരി:ദേശീയ തലത്തിൽ രൂപപ്പെട്ടു വന്ന വിശാലമായ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിനും വിജയത്തിനും മുസ്ലിം ലീഗ് പ്രവർത്തകർ കർമ്മ നിരതരായി രംഗത്തിറങ്ങി മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഖാഇദെ മില്ലത്ത് ഫണ്ട് സമാഹരണത്തിൽ സംസ്ഥാന കമ്മറ്റിയുടെ ബഹുമതി നേട്ടത്തിൽ പങ്കാളികളായവർക്ക് തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സ്നേഹാദരവിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുന്നുമ്മൽ ഖാദർ നഗറിൽ നടന്ന ചടങ്ങിൽ പി.സലാം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അനുമോദന പ്രഭാഷണവും അർഷുൽ അഹമ്മദ് മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.
സയ്യിദ് അഷ്റഫ് തങ്ങൾ, പി.പി. ഹാഫിസ് റഹ്മാൻ, നജീബ് തച്ചംപൊയിൽ എന്നിവർ പ്രസംഗിച്ചു. സുൽഫിക്കർ കാരാടി,എം,മുഹമ്മദ് ഹാജി, സുബൈർ വെഴുപ്പൂർ, എൻ.പി ഭാസ്ക്കരൻ, നദീറലി, ഒ.പി തസ്ലിം, പി.പി.ലത്തീഫ് മാസ്റ്റർ,സി. വേലായുധൻ, കെ.കെ അബ്ദുള്ള ഹാജി,നാസർ ബാവി,റഹീം കെ.പി, എൻ.പി ഇബ്രാഹിം, ടി.പി ഖാദർ , ടി.പി മജീദ്, എ.കെ ഖാദർ, പി.സി ലത്തീഫ്, കെ.പി.എസ് നാസർ തുടങ്ങിയവർ സംബന്ധിച്ചു.
പി.ബാരി മാസ്റ്റർ സ്വാഗതവും നസീർ ഹരിത നന്ദിയും പറഞ്ഞു.
Tags:
THAMARASSERY