Trending

കേരള കലാലീഗ് കൊടുവള്ളി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

കൊടുവള്ളി: മുസ്ലിം ലീഗ് പ്രവര്‍ത്തകരായ കലാകാരന്മാരുടെ കൂട്ടായ്മയായ
കേരള കലാലീഗ് കൊടുവള്ളി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ ഉദ്ഘാടനം ചെയ്തു.

കലാ ലീഗ് ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ അബ്ദുഹാജി, എസ് ടി യു ജില്ലാ സിക്രട്ടറി പി.സി മുഹമ്മദ്, കലാ ലീഗ് ജില്ലാ ട്രഷറർ എ.കെ അബ്ബാസ് താമരശ്ശേരി.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി.ബഷിര്‍, ഷരീഫ കണ്ണാടിപ്പോയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കൊടുവള്ളി നിയോജക മണ്ഡലം ഭാരവാഹികളായി മുജീബ് ആവിലോറ (പ്രസിഡണ്ട്),സലീം മുട്ടാഞ്ചേരി (ജനറൽ സെക്രട്ടറി)ഇഖ്ബാൽ പൂക്കോട് (ട്രഷറർ),
റഷീദ് സെയിൻ,ഇ.സി മുക്താർ, ഇസ്മായിൽ ടി.എം (വൈസ് പ്രസിഡണ്ടുമാർ), 
ഇഖ്ബാൽ മാസ്റ്റർ പരപ്പൻ പൊയിൽ, നിസാർ കൂടത്തായി, അഹമ്മദ് കബീർ വെണ്ണക്കോട് ( ജോ. സിക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. 

ഫൗസിയ കെ.കെ സ്വാഗതവും,സലീം മുട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right