കോഴിക്കോട് :ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം സെപ്റ്റംബര്‍ ഒമ്പതിന് കണ്ണൂരില്‍ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസ് ഹാളില്‍ നടക്കും.എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമാണ് ട്രെൻഡ്.സമ്മേളനത്തിന്റെ ഭാഗമായി മികച്ച പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കും.
മുസ്ലിം,ദളിത്,ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ 9061808111 വാട്ട്സ്‌ആപ്പ് നമ്പറിൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബര്‍ മൂന്ന്.
വാര്‍ത്താസമ്മേളനത്തില്‍ റഷീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ അസ്‌അദി നമ്ബ്രം, ഡോ.എം അബ്ദുല്‍ ഖയ്യൂം, അഷറഫ് മലയില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
KOZHIKODE