കോഴിക്കോട് : ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടി പൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധിയാണ്.
ഇന്ന് നാലാം ശനിയാഴ്ചയും, നാളെ ഞായറാഴ്ചയും അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണത്തിനും അവധിയാണ്.നാലു ദിവസത്തെ അവധിക്ക് ശേഷം ബുധനാഴ്ചയാണ് ബാങ്ക് തുറന്നു പ്രവർത്തിക്കുക. ബുധനാഴ്ച ബാങ്ക് പ്രവർത്തിക്കുമെങ്കിലും തൊട്ടടുത്ത ദിവസം 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അന്നും ബാങ്ക് അവധിയാണ്.
Tags:
KERALA