Trending

ഓണാഘോഷം നടത്തി.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.മാവേലി എഴുന്നള്ളത്ത്  പൂക്കള മത്സരം, കായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന് 
മിഴിവേകി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.പിടിഎ പ്രസിഡണ്ട്  എ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ,ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ, എസ്.എം.സി. ചെയർമാൻ മുനീർ ചളിക്കോട്,
എം.പി.ടി.എ പ്രസിഡണ്ട് ധന്യ 
മനോജ് ഞേളിക്കുന്ന്, എം.ടി. അബ്ദുസ്സലീം, എൻ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right