മാനന്തവാടി: തൊഴിലാളികളുമായി ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം.
ജീപ്പിലുണ്ടായിരുന്ന തേയിലത്തോട്ടം തൊഴിലാളികളാണ് മരിച്ചത്. 4 പേര്‍ക്കു പരിക്ക് പറ്റിയതായിട്ടുമാണ് പ്രാഥമിക വിവരം. മരിച്ചവര്‍ വയനാട് സ്വദേശികള്‍ ആണ്
വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Tags:
WAYANAD