Trending

എളേറ്റിൽ വട്ടോളിയിൽ ലഹരി വിൽപന വ്യാപകം:പ്രതിരോധവുമായി നാട്ടുകാർ.

എ​ളേ​റ്റി​ൽ:കി​ഴ​ക്കോ​ത്ത് ഗ്രാമപ​ഞ്ചാ​യ​ത്തി​ലെ എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലും, പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​വും, ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​വു​ന്ന​താ​യി പ​രാ​തി. ക​ഞ്ചാ​വ്, എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ മൊ​ത്ത​വി​ത​ര​ണ സം​ഘ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ടു​ത്തി​ടെ പൊ​ലീ​സ് പി​ടി​യി​ലാ​യ​വ​ർ എളേറ്റിൽ വ​ട്ടോ​ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​രാ​ണ്. പൊ​ലീ​സി​നോ എ​ക്സൈ​സി​നോ പി​ടി​കൊ​ടു​ക്കാ​തെ പ്ര​ദേ​ശ​ത്ത് ല​ഹ​രി​യെ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.ഒ​ഴ​ല​ക്കു​ന്ന് നാട്ടിക്കല്ലുങ്ങൽ പ്ര​ദേ​ശ​ത്ത് ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ല​ഹ​രി​ക്കാ​യി നി​ര​വ​ധി അ​പ​രി​ചി​ത​ർ രാ​പ്പ​ക​ലി​ല്ലാ​തെ എ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ച്ചാ​ണ് സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം. എ​തി​ർ​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ളൊ​ഴി​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും കൈ​മാ​റ്റം ​ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഒ​ഴ​ല​ക്കു​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നി​യ​മം ലം​ഘി​ച്ച ഒ​രു വ്യ​ക്തി​ക്കെ​തി​രെ ക​മ്മി​റ്റി ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യു​മു​ണ്ടാ​യി.എളേറ്റിൽ വ​ട്ടോ​ളി മ​ങ്ങാ​ട് റോ​ഡി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്.

കി​ഴ​ക്കോ​ത്ത് മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലും ജാ​ഗ്ര​ത​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യാ​ൽ, പ​രാ​തി രേ​ഖാ​മൂ​ലം ന​ൽ​കി​യാ​ലേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പൊ​ലീ​സ് എ​ത്തും​മു​മ്പ് ല​ഹ​രി​സം​ഘ​ങ്ങ​ൾ​ക്ക് വി​വ​രം ല​ഭി​ച്ച് ര​ക്ഷ​​പ്പെ​ടും. സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ൽ ല​ഹ​രി​സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യ​ത് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ക​യാ​ണ്.

റിപ്പോർട്ട്‌ കടപ്പാട്: മാധ്യമം
Previous Post Next Post
3/TECH/col-right