കോഴിക്കോട് : കോഴിക്കോട് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം.കുണ്ടുങ്ങൽ പാലക്കണ്ടി വട്ടാക്കുണ്ട് സ്വദേശി മെഹബൂദ് സുല്‍ത്താൻ (20), നടുവട്ടം ബേപ്പൂർ സ്വദേശിനി നൂറുൽഹാദി (18 ) എന്നിവരാണ് മരിച്ചത്.
ഗാന്ധി റോഡ് മേല്‍പ്പാലത്തിനു മുകളില്‍ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ എതിരേ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസിന് ഇടതുഭാഗത്തേക്ക് ഇടിച്ചുകയറിയ സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നടക്കാവ് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Tags:
OBITUARY