Trending

എസ്.പി.സി. ദിനത്തിൽ കാരുണ്യ തീരത്ത് സാന്ത്വനവുമായി കുട്ടി പോലീസ്‌.

എളേറ്റിൽ : സ്റ്റുഡന്റ് പോലീസ് ദിനത്തിൽ എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂളിലെ കേഡറ്റുകൾ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനവുമായി  പൂനൂർ കാരുണ്യതീരം ക്യാമ്പസ് സന്ദർശിച്ചു . എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി കാരുണ്യതീരത്തിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.

കാരുണ്യതീരം ചെയർമാൻ കുടുക്കിൽ ബാബു ,സ്കൂൾ പ്രിൻസിപ്പൽ ലുംതാസ്     എന്നിവർ എസ് പി സി കേഡറ്റുകളെ സ്വീകരിച്ചു . പരിപാടിക്ക് ഇൻസാഫ് അബ്ദുൽ ഹമീദ്,സഫൂറ ഇർഫാൻ , കേഡറ്റുകളായ അർജുൻ , അതുൽ കൃഷ്ണ,ആദിൽ,സൽവാൻ,ഫാദിയ,ദിൽഷ,അമീർത്ഥന എന്നിവർ നേതൃത്വം നൽകി .
Previous Post Next Post
3/TECH/col-right