Trending

മടവൂർ എ യു പി സ്കൂളിൽ ലോക സ്കാർഫ് ദിനം ആചരിച്ചു.

മടവൂർ എ യു പി സ്കൂളിൽ ലോക സ്കാർഫ് ദിനം സമുചിതമായി ആചരിച്ചു. സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ സർ റോബർട്ട് സ്റ്റീഫൻസൺസ്മിത്ത് ബേഡൻ പവ്വൽ 1907 ൽ ബ്രൗൺസീ ഐലൻ്റിൽ നടത്തിയ പരീക്ഷണ ക്യാമ്പിൻ്റെ സ്മരണാത്ഥമാണ് ആഗസ്ത് 1 സ്കൗട്ട് സ്കാർഫ് ദിനമായി ആചരിക്കുന്നത്.

ലോകമെമ്പാടുമുള്ള സ്കൗട്ട്, ഗൈഡുകൾ സ്കാർഫ് ധരിച്ചും, മറ്റുള്ളവരെ സ്കാർഫ്ധരിപ്പിച്ചും ആഘോഷിക്കുന്ന ഈ ദിനത്തിൽ ഹെഡ്മിസ്ട്രെസ് വി ഷകീല , അധ്യാപിക കെ ഹാഫിറ എന്നിവരെ സ്കാർഫ് അണിയിച്ച് ആദരിച്ചു. സ്കൗട്ട് മാസ്റ്റർ അശ്വിൻ , ഗൈഡ് ക്യാപ്റ്റൻ ആരതി കെ ,  തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right