പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ പുലർകാലം പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും രക്ഷാകർതൃസമിതി അംഗങ്ങൾക്കും ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ഖൈറുന്നിസ റഹീം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു.
യോഗാചാര്യ ഉണ്ണിരാമൻ മാസ്റ്റർ യോഗ പരിശീലനത്തിനും ഓണിൽ രവീന്ദ്രൻ പുലർക്കാല വായന പരിശീലനത്തിനും യു സാബു എയറോബിക്സ് പരിശീലനത്തിനും നേതൃത്വം നൽകി. പി സാജിത, കെ കെ ഷെെജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ പി സലില സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു.
Tags:
EDUCATION