കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിൽ എം. എൽ. എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികളുടെ അവലോകനം ഡോ : എം. കെ മുനീർ എം. എൽ. എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.
മുൻ എം. എൽ. എ പ്രപ്പോസ് ചെയ്ത് സാങ്കേതിക കാരണങ്ങളാൽ വൈകിയ പ്രവർത്തികളുടെയും കഴിഞ്ഞ വർഷങ്ങളിൽ നിലവിലെ എം. എൽ. എ പ്രപ്പോസ് ചെയ്ത പ്രവർത്തികളുടെയും അവലോകനം നടത്തി. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.പൂർത്തിയായ പ്രവർത്തികളുടെ ബിൽ എത്രയും വേഗം സമർപ്പിക്കാനും നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കാനും എം. എൽ. എ നിർദേശം നൽകി.
ഈ വർഷത്തെ എം. എൽ. എ ഫണ്ടിൽ സമർപ്പിക്കപ്പെട്ട പ്രവർത്തികൾ എത്രയും വേഗം എസ്റ്റിമേറ്റ് നല്കാനും നിർദേശം ഉണ്ടായി.കളക്ടറേറ്റ് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODUVALLY